മുംബൈ: നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയ ബോളിവുഡ് താരം രൺവീർ സിങിനെതിരെ പോലീസ് കെസ്. സ്ത്രീകളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ താരം പങ്കുവച്ച സ്വന്തം ന്യൂഡ് ഫോട്ടോഷൂട്ടിന് എതിരെ ലഭിച്ച പരാതിയെ തുടർന്ന് ചെമ്പുർ പോലീസാണു കേസെടുത്തത്.
പേപ്പർ മാഗസിനു വേണ്ടിയുള്ള രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്ത്രീകളുടെ വികാരത്തെ രൺവീർ വ്രണപ്പെടുത്തിയെന്നും സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ അപമാനിച്ചെന്നും ചൂണ്ടിക്കാണിച്ച് ഒരു എൻജിഒ ഭാരവാഹിയാണു രൺവീറിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.
ഐടി ആക്ട്, ഐപിസി നിയമങ്ങൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി താരത്തിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. അതേസമയം, രൺവീറിന്റേത് അസാധാരണ ധൈര്യമുള്ളവർ മാത്രം എടുക്കുന്ന തീരുമാനമാണെന്ന് അഭിനന്ദിച്ച് പ്രമുഖരുൾപ്പടെ രംഗത്തെത്തിയിരുന്നു. എന്നാൽ ഒരു സ്ത്രീയാണ് ഇത്തരത്തിൽ ഫോട്ടോഷൂട്ട് നടത്തിയതെങ്കിൽ വിമർശിക്കപ്പെടില്ലേയെന്ന ചോദ്യവും ഉയർന്നിരുന്നു.
Discussion about this post