റായ്പൂര്‍ : ഹോണടിച്ചിട്ട് മാറാത്തതില്‍ പ്രകോപിതയായി 16കാരി ഭിന്നശേഷിക്കാരനെ കുത്തിക്കൊന്നു. ഛത്തിസ്ഗഢിലെ റായ്പൂരില്‍ ഞായറാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
കേള്‍വിക്കുറവും സംസാരശേഷിയുമില്ലാത്ത ആളാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി ടൂവീലര്‍ ഓടിക്കുന്നതിനിടെ, സൈക്കിളില്‍ പോവുകയായിരുന്ന ഇയാളെ കണ്ട് ഹോണടിച്ചു. എന്നാലിത് കേള്‍ക്കാഞ്ഞതിനാല്‍ ആള്‍ക്ക് മാറിക്കൊടുക്കാനായില്ല. തുടര്‍ന്ന് തന്റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നടുറോഡില്‍ വെച്ച് തന്നെ പെണ്‍കുട്ടി ഇയാളെ ആഞ്ഞ് കുത്തുകയായിരുന്നു. കഴുത്തില്‍ പരിക്കേറ്റ ഭിന്നശേഷിക്കാരന് തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് പോലീസെത്തി മന്ദിര്‍ ഹസൗദ് പ്രദേശത്ത് നിന്നാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിനുപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു.
Also read : അവിഹിത ബന്ധമെന്ന് സംശയം : വിധവയായ യുവതിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭര്തൃസഹോദരന്
പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാക്കി. കൊലപാതകം, ആയുധ നിയമം എന്നിവ പ്രകാരമാണ് പെണ്‍കുട്ടിയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
Discussion about this post