ഇന്‍ഡോര്‍ : കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് വളര്‍ത്തമ്മ. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ ഒമ്പതുവയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയുടെ ബന്ധു തന്നെയാണ് 40കാരിയായ സ്ത്രീ. കുട്ടിയെ ഇവര്‍ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ചത് കൂടാതെ കുട്ടിയുടെ മുടി പിഴുതെടുക്കുകയും ദേഹത്ത് മാന്തുകയും മറ്റും ചെയ്തിട്ടുണ്ടെന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അധികൃതര്‍ അറിയിച്ചു.
Also read : 100 കോടിക്ക് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും : വന്‍ റാക്കറ്റിനെ കുടുക്കി സിബിഐ
സംഭവത്തില്‍ പ്രതിയ്ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നില തൃപ്തികരമായ ശേഷം കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കും. ഇവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Discussion about this post