ലക്നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം. സംവരണ പ്രക്ഷോഭകര്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു കൊന്നു. സുരേഷ് വാട്സെന്ന പോലീസ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യോഗത്തിനു സുരക്ഷയൊരുക്കി മടങ്ങിയ പോലീസുകാരനാണ് കൊല്ലപ്പെട്ടത്.
ഉത്തര്‍പ്രദേശില്‍ സംവരണം ആവശ്യപ്പെട്ട് നിഷാദ് വിഭാഗം ദേശീയപാത ഉപരോധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലിയുടെ സുരക്ഷയുടെ ഭാഗമായി പോലീസ് സംഘം ഇവരെ ഇവിടെനിന്നും നേരത്തെ അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം പ്രധാനമന്ത്രിയുടെ യോഗത്തിനു സുരക്ഷയൊരുക്കി മടങ്ങിയ സുരേഷ് ഉള്‍പ്പെടുന്ന പോലീസുകാര്‍ക്കു നേരെ കല്ലെറിയുകയായിരുന്നു. നോന്ഹര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് സുരേഷ്.
ഇതോടെ ഉത്തര്‍പ്രദേശില്‍ ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന രണ്ടാമത്തെ പോലീസുകാരനായി സുരേഷ് വാട്സ്. നേരത്തെ ബുലന്ദ്ഷഹറില്‍ നടന്ന കലാപത്തില്‍ ഇന്‍സ്പെക്ടര്‍ സുബോധ്കുമാര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post