ഷാംലി : മാമ്പഴം വേണമെന്ന് വാശിപിടിച്ച അഞ്ച് വയസ്സുകാരിയെ തലയ്ക്കടിച്ച് കൊന്ന് അമ്മാവന്‍. യുപിയിലെ ഷാംലിയിലാണ് സംഭവം. 33 കാരിയായ ഉമര്‍ദീനാണ് അഞ്ചുവയസ്സുകാരി ഖൈറു നിശയെ അതിക്രൂരമായി കൊലപ്പെടുത്തിയത്.
അമര്‍ദീന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഖൈറു മാമ്പഴം വേണമെന്ന് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. പല തവണ നിര്‍ബന്ധം പിടിച്ചതോടെ ഉമര്‍ദീന്‍ ഒരു ഇരുമ്പ് വടിയെടുത്ത് കുട്ടിയുടെ തലയില്‍ ആഞ്ഞടിച്ചു. ഇതോടെ കുട്ടിയുടെ തലയില്‍ നിന്ന് രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങി. ഉടന്‍ തന്നെ കുട്ടി ബോധം കെടുകയും ചെയ്തു. പരിഭ്രാന്തനായ ഉമര്‍ദീന്‍ ഉടന്‍ തന്നെ കുട്ടിയുടെ കഴുത്തറുത്ത് മൃതദേഹം ചാക്കില്‍കെട്ടി വീടിന്റെ പുറകുവശത്ത് ഒളിപ്പിച്ചു.
ഇതിനിടെ കുട്ടിയ കാണാതായത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിനിറങ്ങി. ഉമര്‍ദീനും ഇവരുടെ ഒപ്പമുണ്ടായിരുന്നു. ഏറെ നേരം തിരഞ്ഞിട്ടും കുട്ടിയെ കാണാഞ്ഞതോടെ ബന്ധുക്കള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് ഉമര്‍ദീനിന്റെ വീട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അതിനിടെ പോലീസിന് തന്നെ സംശയമുണ്ടെന്ന് മനസ്സിലായ ഉമര്‍ദീന്‍ ഉടന്‍ തന്നെ സ്ഥലം വിട്ടു.
Also read : കുട്ടികള്‍ക്കടുത്തേക്ക് സിംഹമെത്തി, പരിക്ക് പറ്റിയിട്ടും വിട്ടു കൊടുക്കാതെ വളര്‍ത്തുനായ : എല്ല എന്ന ഹീറോ
എന്നാല്‍ വ്യാഴാഴ്ച രാത്രി ഇയാളെ സമീപമുള്ള കാട്ടില്‍ നിന്ന് പിടികൂടിയ പോലീസ് അന്ന് തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൊല ചെയ്യാനുപയോഗിച്ച കത്തിയും ഇരുമ്പ് വടിയും ഇയാളുടെ പക്കല്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post