റായ്പുർ: റോഡിൽ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ ബാഗ് പോലീസിന് കൈമാറി മാതൃകയായി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ. ഛത്തീസ്ഗഡിലെ നവ റായ്പുരിലെ ട്രാഫിക് കോൺസ്റ്റബിൾ നിലംബർ സിൻഹയാണ് വൻ തുക കൈയ്യിൽ കിട്ടിയിട്ടും കണ്ണ് മഞ്ഞളിക്കാതെ ഒരു രൂപ പോലും കൈവശപ്പെടുത്താതെ പോലീസ് സ്റ്റേഷനിലേയ്ക്ക് ബാഗ് കൈമാറി വലിയ മാതൃകയായത്.
രാവിലെ മനാ പൊലീസ് സ്റ്റേഷൻ പരിധിയിലെ റോഡിന്റെ ഒരു ഭാഗത്ത് കിടന്നാണ് നിലംബർ സിൻഹയ്ക്ക് ബാഗ് കണ്ടെത്തിയത്. ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ 2000, 500 നോട്ടുകളടങ്ങിയ 45 ലക്ഷം രൂപയായിരുന്നു. പിന്നാലെ, മുതിർന്ന ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ബാഗ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
रायपुर पुलिस में यातायात आरक्षक नीलाम्बर सिन्हा को ड्यूटी के दौरान रोड में 45,00,000 रुपये के नोट मिले जिसे उन्होंने थाने में जमा कर दिया. pic.twitter.com/YSitLNvLUc
— Awanish Sharan (@AwanishSharan) July 23, 2022
നിലംബർ സിൻഹയുടെ സത്യസന്ധതയ്ക്ക് മുതിർന്ന ഉദ്യോഗസ്ഥർ പാരിതോഷികം പ്രഖ്യാപിച്ചതായി മനാ സ്റ്റേഷനിലെ അഡിഷനൽ പൊലീസ് സൂപ്രണ്ട് സുഖാനന്ദൻ റാത്തോഡ് പറഞ്ഞു. പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം നടത്തി വരികയാണ്.
Discussion about this post