വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ഐപിഎസ് ഉദ്യോഗസ്ഥനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ

Telangana Governor | Bignewslive

അമരാവതി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്ധ്രാപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ രക്ഷകയായി തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ. ഡൽഹിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ യാത്രചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഭാര്യ പിണങ്ങിപ്പോയി : തിരികെയെത്തിക്കാന്‍ നൂറടി നീളമുള്ള മൊബൈല്‍ ടവറില്‍ കയറിയിരുന്ന് യുവാവ്, വീഡിയോ

ഉടനടി ഡോക്ടർ കൂടിയായ തമിഴിസൈ സൗന്ദർരാജൻ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു അമ്മയെ പോലയാണ് ഗവർണർ തന്നെ പരിപാലിച്ചതെന്നും കൃത്യസമയത്തുള്ള ഇടപെടൽ തൻറെ ജീവൻ രക്ഷിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തനിക്ക് പ്രാഥമിക ശുശ്രൂഷ നൽകുകയും നിർദേശങ്ങൾ നൽകുകയുമായിരുന്നു ഗവർണർ. ഇതിന് ശേഷമാണ് തനിക്ക് ആശ്വാസം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുകയും ചെയ്തു.

അദ്ദേഹത്തിന്റെ കൗണ്ട് 14,000 വരെ താഴ്ന്നിരുന്നു. ഗവർണർ ഫ്‌ളൈറ്റിൽ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ജീവൻ നഷ്ടമാകുമായിരുന്നുവെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എഡിജിപിയാണ് കൃപാനന്ദ് ത്രിപാഠി ഉജേല.

Exit mobile version