അടിച്ചുപൂസായി ക്ലാസ്മുറിയിൽ അബോധാവസ്ഥയിൽ അധ്യാപികയുടെ കിടപ്പ്; ചുറ്റം ഓടിക്കളിച്ച് കുട്ടികൾ! കേസെടുത്ത് പോലീസ്

Drunken ma'am | Bignewslive

റായ്പുർ: അടിച്ചുപൂസായി ക്ലാസ്മുറിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന അധ്യാപികയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്. കസേരിയിൽ ബോധം മറിഞ്ഞു കിടക്കുന്ന അധ്യാപികയ്ക്ക് ചുറ്റും വിദ്യാർത്ഥികൾ കളിച്ചുല്ലസിക്കുന്നുമുണ്ട്. ഛത്തീസ്ഗഢിലെ ജാഷ്പുർ ജില്ലയിലെ ടിക്കായത്ത്ഗഞ്ച് പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപികയ്ക്ക് ബോധക്ഷയം സംഭവിച്ച് കിടക്കുന്നതാണെന്നാണ് ആദ്യം ധരിച്ചത്.

നടി, മോഡൽ; മന്ത്രിയുമായി അടുത്തബന്ധം; 20 കോടിയുടെ നോട്ടുകെട്ടുകൾ ഇഡി കണ്ടെടുത്തത് ഇവരുടെ വീട്ടിൽ നിന്നും; ആരാണീ അർപ്പിത മുഖർജി?

എന്നാൽ കുട്ടികളോട് കാര്യം തിരക്കിയപ്പോളാണ് അധ്യാപിക ‘അടിച്ചുപൂസായി’ കിടക്കുകയാണെന്ന് വ്യക്തമായത്. ഒടുവിൽ പോലീസുകാരെ വിളിച്ചുവരുത്തി അധ്യാപികയ്ക്കെതിരേ കേസെടുക്കുകയും ചെയ്തു. വ്യാഴാഴ്ചയാണ് മദ്യലഹരിയിൽ ക്ലാസ്മുറിയിൽ വീണുകിടക്കുന്ന നിലയിൽ അധ്യാപികയെ കണ്ടത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ സിദ്ദീഖ് രാവിലെ 11 മണിയോടെയാണ് സ്‌കൂളിൽ പരിശോധനയ്ക്കായി എത്തിയത്.

എന്നാൽ അധ്യാപികയായ ജഗ്പതി ഭഗത് ക്ലാസ്മുറിയിൽ വീണുകിടക്കുന്നതായിരുന്നു അദ്ദേഹം കണ്ടത്. അധ്യാപികയ്ക്ക് ചുറ്റും വിദ്യാർഥികൾ കളിച്ചുനടക്കുകയായിരുന്നു. ഇതെല്ലാം കണ്ടതോടെ കുഴഞ്ഞുവീണതാകുമെന്ന് കരുതി അധ്യാപികയെ എഴുന്നേൽപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കുടിച്ചിട്ട് കിടക്കുകയാണെന്ന് അറിഞ്ഞതോടെ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചത്. അധ്യാപികയെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചിരുന്നതായും കണ്ടെത്തി. ആകെ 54 കുട്ടികൾ പഠിക്കുന്ന സ്‌കൂളിലെ ഏക അധ്യാപികയാണ് ജഗ്പതി ഭഗത്.

ഇവർ നേരത്തെയും സ്‌കൂളിൽ മദ്യപിച്ച് വന്നിരുതായാണ് വിദ്യാഭ്യാസ ഓഫീസർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. മദ്യലഹരിയിൽ സ്‌കൂളിലേക്ക് വരുന്നത് ആവർത്തിച്ചതോടെ സ്‌കൂൾ കമ്മിറ്റിയും പ്രധാനാധ്യാപികയും ഇവർക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അടിച്ചുപൂസായ ശേഷം അധ്യാപിക സ്‌കൂളിലെത്തുന്നത് ആവർത്തിക്കുകയാണ് ചെയ്തതെന്നും വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. മദ്യലഹരിയിൽ സ്‌കൂളിലെത്തിയതായി തെളിഞ്ഞതോടെ ജഗ്പതി ഭഗതിനെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.

Exit mobile version