പുണ്യനദിയില്‍ നിന്ന് വെള്ളം കുടിച്ചത് മൂലമെന്ന് സംശയം : പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്‍ ആശുപത്രിയില്‍

Bhagwat Mann | Bignewslive

ന്യൂഡല്‍ഹി : കടുത്ത വയറുവേദനയെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്‌വന്ത് മന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഇന്ദ്രപസ്ഥ അപ്പോളോ ആശുപത്രിയില്‍ അഡ്മിറ്റ് ആക്കിയ മന്നിന്റെ ശരീരത്തില്‍ അണുബാധയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Also read : വിജയാഘോഷങ്ങള്‍ക്കായി നാടൊരുങ്ങി : ദ്രൗപതി മുര്‍മുവില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉപര്‍ബേദ ഗ്രാമം

ചൊവ്വാഴ്ചയാണ് ചണ്ഡീഗഢിലെ വസതിയില്‍ വെച്ച് മുഖ്യമന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ഡല്‍ഹിയിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പുണ്യ നദിയായ കാലി ബെയ്ന്‍ നദീ ശുചീകരണത്തിന്റെ 22ാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച സുല്‍ത്താന്‍പൂര്‍ സന്ദര്‍ശനവേളയില്‍ മന്ത്രി നദിയില്‍ നിന്ന് നേരിട്ട് വെള്ളം കുടിച്ചിരുന്നു. ഇതില്‍ നിന്നുണ്ടായ അണുബാധയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version