പൂനെ : പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങള്‍ക്കിടെ കുടുംബത്തിന്റെ ശ്രദ്ധ തെറ്റിയതിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ രണ്ട് വയസ്സുകാരന് പൂളില്‍ വീണ് മരിച്ചു. ലോനാവാലയിലെ വിനോദസഞ്ചാര ബംഗ്ലാവില്‍ ജൂലൈ 13നായിരുന്നു അപകടം. കുട്ടിയുടെ രണ്ടാം പിറന്നാളിനായി കുടുംബം ഒത്തുചേര്‍ന്ന അവസരത്തിലാണ് അപകടമുണ്ടായത്.
Also read : ആശുപത്രി അധികൃതര്‍ തിരിഞ്ഞു നോക്കിയില്ല : ഡല്‍ഹിയില്‍ യുവതി വഴിയരികില്‍ പ്രസവിച്ചു
നാഷികില്‍ നിന്നുള്ള കുടുംബം പിറന്നാളിനായാണ് ബംഗ്ലാവ് ബുക്ക് ചെയ്തത്. അടുത്ത ദിവസം നടക്കേണ്ട പാര്‍ട്ടിയ്ക്കായി കുടുംബം ഒന്നാം നിലയില്‍ തയ്യാറെടുക്കവേ കുട്ടി ബംഗ്ലാവിന് മുന്നിലുള്ള പൂളില്‍ വീഴുകയായിരുന്നു. സംഭവം നടന്ന് പതിനഞ്ചോളം മിനിറ്റുകള്‍ക്ക് ശേഷമാണ് കുട്ടിയെ കാണാതായത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൂളില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസ് അപകടമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.
Discussion about this post