പ്രായമായ ദമ്പതിമാരുടെ പ്രണയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. ഇത്രയും വർഷങ്ങൾ ഒരുമിച്ചു ജീവിച്ചിട്ടും പ്രണയത്തിന്റെ ആഴം കുറയാത്ത ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാരും അനവധിയാണ്. ഇപ്പോൾ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
44ാം വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതിമാരാണ് വീഡിയോയിലെ താരം. പ്രായത്തിന്റെ അവശതകൾ മറന്ന് ഭാര്യയ്ക്കു മുന്നിൽ മുട്ടുകുത്തിനിന്ന് ഭർത്താവ് റോസാപ്പൂ സമ്മാനിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. മുട്ടുകുത്തുമ്പോൾ വേദന വരുന്നുണ്ടെങ്കിലും അതു കാര്യമാക്കാതെയാണ് തന്റെ ഭാര്യയ്ക്ക് പൂ സമ്മാനിക്കുന്നത്. 1978-ലായിരുന്നു ഇരുവരും ജീവിതത്തിൽ ഒന്നിച്ചത്.
ഫിറ്റ്നസ് കോച്ച് പ്രഗ്യാജെയ്ൻ ഗോലെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. യഥാർത്ഥ സ്നേഹം ഇതാണെന്നും ദീർഘനാളത്തെ സന്തോഷത്തോടെയുള്ള ജീവിതം അവരുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെന്നുമാണ് പലരുടെയും കമന്റുകൾ.