പ്രധാനമന്ത്രിയ്‌ക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യമല്ല : അലഹബാദ് ഹൈക്കോടതി

Allahabad HC | Bignewslive

പ്രയാഗ്‌രാജ് : പ്രധാനമന്ത്രിയ്ക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമായി കണക്കാക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലൂടെ നരേന്ദ്ര മോഡിയെയും കേന്ദ്ര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ച വ്യക്തിക്കെതിരായ കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ജോന്‍പൂര്‍ സ്വദേശിയായ മുംതാസ് മന്‍സൂരിയ്‌ക്കെതിരായ കേസാണ് ജസ്റ്റിസ് അശ്വനി കുമാര്‍ മിശ്ര, ജസ്റ്റിസ് രാജേന്ദ്ര കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. അഭിപ്രായ സ്വാതന്ത്ര്യമെന്നത് എല്ലാ പൗരന്മാര്‍ക്കുമുണ്ടെന്നും എന്നാലത് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കുമെതിരെ നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ക്ക് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

Also read : 113ാം ജന്മവാര്‍ഷികത്തില്‍ ബാലാമണിയമ്മയ്ക്ക് ഗൂഗിളിന്റെ ആദരം

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, ഐടി ആക്ടിലെ 67 എന്നീ വകുപ്പുകള്‍ പ്രകാരമാണ് മന്‍സൂരിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version