അപകടത്തിൽ മരിച്ച മകന് അന്ത്യ ചുംബനം നൽകുന്നതിനിടെ അമ്മയും കുഴഞ്ഞുവീണു മരിച്ചു; കണ്ണീർക്കടലായി ഗ്രാമം

ചെന്നൈ: പതിനഞ്ചുകാരനായ മകൻ കളിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച സംഭവത്തിന് പിന്നാലെ അമ്മയും കുഴഞ്ഞുവാണു മരിച്ചു. മകന് അന്ത്യചുംബനം നൽകുന്നതിനിടെയാണ് അമ്മ കുഴഞ്ഞുവീണ് മരിച്ചത്. ചെന്നൈക്കടുത്ത ചെങ്കൽപ്പെട്ടിലാണ് സംഭവം.

സിംഹപെരുമാൾ നഗറിലെ എംജിആർ സ്ട്രീറ്റിൽ താമസിക്കുന്ന ശാന്തിയും(35) മകനും പത്താംക്ലാസ് വിദ്യാർത്ഥിയുമായ മകൻ ജയഗണേഷ് (15) എന്നിവരാണ് മരിച്ചത്. സഹോദരൻ തരുണിനൊപ്പം കളിക്കുമ്പോഴുണ്ടായ വീഴ്ചയിൽ വെള്ളിയാഴ്ചയാണ് ജയഗണേഷ് മരിച്ചത്.

ചെങ്കൽപ്പെട്ട് സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ശനിയാഴ്ച വൈകീട്ട് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് മകന് അന്ത്യചുംബനം നൽകുന്നതിനിടയിലാണ് ശാന്തി കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

ALSO READ-നീറ്റ് പരീക്ഷയ്ക്ക് സെന്റർ മാറിപോയത് അറിഞ്ഞത് സ്‌കൂളിലെത്തിയ ശേഷം; വിദ്യാർത്ഥിനിയെയും കൊണ്ട് ചീറിപ്പാഞ്ഞ് പോലീസ് ജീപ്പ്; സമയത്തിന് എത്തിയ സന്തോഷത്തിൽ ആർച്ച

ശാന്തിയുടെയും മകന്റെയും മൃതദേഹം പിന്നീട് സിംഹപെരുമാൾ പൊതുശ്മശാനത്തിൽ ഒരുമിച്ച് സംസ്‌കരിച്ചു. പത്താംക്ലാസ് പരീക്ഷയിൽ 500-ൽ 463 മാർക്ക് നേടിയ ജയഗണേഷ് കോളേജിൽ പോകാൻ തയ്യാറെടുക്കുകയായിരുന്നു.

Exit mobile version