മഥുര : മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കരാര്‍ ജീവനക്കാരനെ പിരിച്ചു വിട്ട് മഥുര നഗരസഭ. തൊഴിലാളി ഉന്തുവണ്ടിയില്‍ മാലിന്യങ്ങള്‍ക്കൊപ്പം യോഗിയുടെയും മോഡിയുടെയും ചിത്രങ്ങള്‍ തള്ളിക്കൊണ്ട് നീങ്ങുന്ന കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
A contractual worker at UP's Mathura Nagar Nigam was terminated after he was found carrying pictures of PM Narendra Modi and CM Yogi Adityanath among other dignitaries in his hand held garbage cart. pic.twitter.com/Jg2x3LW3Mk
— Piyush Rai (@Benarasiyaa) July 17, 2022
റോഡില്‍ നിന്ന് കിട്ടിയ ചപ്പുചവറുകളെല്ലാം വാരി വണ്ടിയിലിടുകയായിരുന്നുവെന്നും ഫോട്ടോയിലുള്ളത് ആരാണെന്നറിയില്ലെന്നും തൊഴിലാളി പറയുന്നത് വീഡിയോയില്‍ കാണാം. രാജസ്ഥാന്‍ സ്വദേശിയായ യുവാവാണ് ഉന്തുവണ്ടിയില്‍ ചിത്രങ്ങള്‍ കൊണ്ടുപോകുന്നത് ആദ്യം കാണുന്നത്. ഇയാള്‍ തന്നെ പിന്നീട് ഇവ കഴുകിയെടുത്ത് കൊണ്ടുപോയി.
Satyendra Kumar Tiwari, additional municipal commissioner, Nagar Nigam Mathura-Vrindavan on the incident pic.twitter.com/5MoO49DIPE
— Piyush Rai (@Benarasiyaa) July 17, 2022
തൊഴിലാളി അബദ്ധത്തില്‍ ചിത്രങ്ങള്‍ വണ്ടിയിലിട്ടതാണെന്ന് മഥുര-വൃന്ദാവന്‍ നഗര്‍ നിഗം അഡീഷണല്‍ കമ്മിഷണര്‍ സത്യേന്ദ്ര തിവാരി അറിയിച്ചിട്ടുണ്ട്. തൊഴിലാളിയെ പിരിച്ചു വിട്ട കാര്യവും ഇദ്ദേഹം സ്ഥിരീകരിച്ചു. നടപടിയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി.
Discussion about this post