കുരങ്ങന്മാരുടെ വികൃതി അതിരുകടന്നു; ജീവൻ നഷ്ടപ്പെട്ടത് നാല് മാസം മാത്രം പ്രായമുള്ള കുരുന്നിന്! ദാരുണ സംഭവം ഇങ്ങനെ

ബറേലി: നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ മൂന്നുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് എറിഞ്ഞുകൊന്നു. ഉത്തർപ്രദേശിലെ ബറേലിയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തത്. നിർദേശ് ഉപാധ്യായ എന്നയാളുടെ കുട്ടിയാണ് കുരങ്ങിന്റെ കൈവിട്ട കളിയിൽ ദാരുണമായി മരിച്ചത്.

മുത്തേ ഇങ്ങോട്ട് വാ… എന്ന് പറഞ്ഞ് വിളിച്ചു; എംഎ യൂസഫലിയോടൊപ്പം ഐഎം വിജയന്‍, ചിത്രം വൈറല്‍

നിർദേശും ഭാര്യയും കുട്ടിക്കൊപ്പം ടെറസിൽ നടക്കുകയായിരുന്നു. ഈ സമയം, കുരങ്ങൻമാരുടെ ഒരു കൂട്ടം ടെറസിലേക്ക് പാഞ്ഞെത്തി. നിർദേശ് കുരങ്ങൻമാരെ ഓടിക്കാൻ ശ്രമിച്ചെങ്കിലും കൂട്ടം ഇയാളെയും കുട്ടിയേയും വളഞ്ഞു. തുടർന്ന് പടിക്കെട്ട് വഴി കുട്ടിയുമായി താഴേക്കിറങ്ങാൻ നിർദേശ് ശ്രമം നടത്തി.

ഇതിനിടെ കുഞ്ഞ് നിർദേശിന്റെ കൈയിൽ നിന്ന് താഴെ വീണു. ഉടനെ കുട്ടിയെ കുരങ്ങൻ എടുത്ത് താഴേക്ക് എറിയുകയായിരുന്നു. നിലത്ത് വീണ കുട്ടി തൽക്ഷണം മരണപെട്ടു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ബറേലിയിലെ ചീഫ് കൺസർവേറ്റർ അറിയിച്ചു.

Exit mobile version