ലഖ്‌നൗ : ക്ഷേത്രത്തിലേക്ക് അജ്ഞാതര്‍ ഇറച്ചിക്കഷണങ്ങള്‍ എറിഞ്ഞതിന് യുപിയില്‍ മൂന്ന് മാംസക്കടകള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. കനൗജിലെ തല്‍ഗ്രാം റസുലാബാദ് ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Communal clashes took place in #Kannauj district of #UttarPradesh after some unidentified miscreants allegedly threw pieces of meat in the compound of a village temple and desecrated idols at 2 places which led to protests during which several shops were set on fire, police said. pic.twitter.com/DfZp7KE6cN
— IANS (@ians_india) July 17, 2022
ഗ്രാമത്തിലുള്ള ശിവക്ഷേത്രത്തിന്റെ വളപ്പിലാണ് ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെ ക്ഷേത്രപുരോഹിതന്‍ ഇറച്ചിക്കഷണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം പോലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഇതിനോടകം ക്ഷേത്രത്തിലെത്തിയ ഹൈന്ദവ സംഘടനകള്‍ മാംസക്കടകള്‍ക്ക് തീയിടുകയായിരുന്നു. ക്ഷേത്രത്തിലേക്ക് ഇറച്ചിക്കഷണങ്ങളെറിഞ്ഞവരെ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ തല്‍ഗ്രാം-ഇന്ദര്‍ഗഡ് റോഡ് ഉപരോധിക്കുകയും ചെയ്തു.
Also read : കുട്ടിയാന കുഴിയില്‍ വീണത് കണ്ട് തളര്‍ന്ന് വീണ് അമ്മയാന : ഒടുവില്‍ രക്ഷയായത് സിപിആര്‍, വീഡിയോ
ഒടുവില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. സംഘര്‍ഷ സാധ്യത തുടരുന്നതിനാല്‍ പോലീസ് സ്ഥലത്ത് സേനയെ വിന്യസിച്ചിട്ടുണ്ട്.
Discussion about this post