കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാമിന് എതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചെന്ന പരാതിയെ തുടർന്നാണ് ബൽറാമിനെതിരെ കൊല്ലം അഞ്ചാലംമൂട് പോലീസ് കേസെടുത്തത്. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാണ് പരാതി.
കൊല്ലം സ്വദേശി ജി.കെ മധുവാണ് ബൽറാമിനെതിരെ പരാതി നൽകിയത്. സൈബർ കുറ്റം ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുതിയ പാർലമെന്റിൽ സ്ഥാപിക്കുന്ന അശോക സ്തംഭ വിവാദത്തെ തുടർന്നുള്ളതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
എന്തിനാണ് ഈ ദൈവങ്ങളൊക്കെ ഇങ്ങനെ കലിപ്പന്മാരാവുന്നത്? ഒരു പൊടിക്ക് ഒന്നടങ്ങിക്കൂടെ’ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ഹനുമാൻ, ശിവൻ എന്നീ ദൈവങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു വി.ടി ബൽറാം കുറിപ്പ് പങ്കുവെച്ചത്.