ചെന്നൈ: ജീവിതത്തില്‍ നാം ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോഴാവും നമ്മെ തേടി ചില സഹായങ്ങള്‍ എത്തുക. അതുപോലെ സത്യം ഗാദ്വി എന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥിക്ക് റെയില്‍ വേ നല്‍കിയ അപ്രതീക്ഷിത സഹായമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. അവസാന നിമിഷം ട്രെയിന്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വിദ്യാര്‍ഥിയ്ക്ക് സഹായവുമായി എത്തിയത് ഇന്ത്യന്‍ റെയില്‍വെ ജീവനക്കാരാണ്.
ചെന്നൈയിലേക്ക് പോകാനൊരുങ്ങിയതായിരുന്നു സത്യം ഗാദ്വി. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ഏക്ത നഗര്‍ മുതല്‍ വഡോദര വരെയുള്ള ട്രെയിന്‍ അവസാന നിമിഷം റദ്ദാക്കിയതായി റെയില്‍വെ അറിയിച്ചു.
ഏക്തനഗറില്‍ നിന്നും വഡോദരയിലേക്ക് പോകാന്‍ സത്യം ഗാദ്വിക്ക് ടാക്‌സി ബുക്ക് ചെയ്ത് നല്‍കി. അവിടെ നിന്ന് ചെന്നൈയിലേക്കുള്ള തീവണ്ടിയില്‍ സീറ്റ് തരപ്പെടുത്തി നല്‍കുകയും ചെയ്തു.
റെയില്‍വെ അധികൃതരുടെ നടപടിക്ക് നന്ദി അറിയിച്ച് സത്യം വീഡിയോയിലൂടെ രംഗത്തെത്തി. ‘ഏക്ത നഗറിലെ റെയില്‍വെ ജീവനക്കാര്‍ സഹായച്ചതിനാല്‍ എനിക്ക് യാത്ര പൂര്‍ത്തിയാക്കാനായി. അവരെനിക്ക് വേണ്ടി ടാക്‌സി വാടക്കെടുത്തു. ഡ്രൈവറും നല്ല മനുഷ്യനായിരുന്നു. വേഗത്തില്‍ സ്റ്റേഷനിലെത്തിക്കാന്‍ അദ്ദേഹം സഹകരിച്ചു’ -സത്യം ഗാദ്വി പറഞ്ഞു.
വീഡിയോ വൈറലായതോടെ നിരവധിപേരാണ് റെയില്‍വെ ജീവനക്കാരുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് രംഗത്തെത്തിയത്.
Discussion about this post