മുംബൈ: പാർലമെന്റിന്റെ പുതിയ മന്ദിരത്തിന് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റത്തിൽ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്. വിവാദത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ അനുപംഖേർ. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രതികരണം അറിയിച്ചത്.
अरे भाई! शेर के दांत होंगे तो दिखाएगा ही! आख़िरकार स्वतंत्र भारत का शेर है। ज़रूरत पड़ी तो काट भी सकता है! जय हिंद! 🙏🇮🇳🙏 Video shot at #PrimeMinistersSangrahlaya pic.twitter.com/cMqM326P2C
— Anupam Kher (@AnupamPKher) July 13, 2022
”അശോകസ്തംഭത്തിലെ സിംഹങ്ങളുടെ ഭാവമാറ്റമാണ് വ്യാപക വിമർശനങ്ങൾക്കിടയാക്കുന്നത്. സിംഹമായാൽ ചിലപ്പോൾ പല്ലുകാണിച്ചെന്നുവരും. എല്ലാറ്റിനുമുപരി ഇത് സ്വതന്ത്രഭാരതത്തിന്റെ സിംഹമാണ്. ആവശ്യമെങ്കിൽ കടിച്ചുവെന്നും വരും”- അനുപം ഖേർ ട്വീറ്റ് ചെയ്തു.
3 കുട്ടികളെ ഇട്ടെറിഞ്ഞ് പബ്ജി കളിച്ചു പരിചയപ്പെട്ട തമിഴ്‌നാട്ടുകാരനൊപ്പം നാടുവിട്ട 28കാരി അറസ്റ്റിൽ
പുതിയ പാർലമെന്റ് മന്ദിരത്തിനുമുകളിൽ സ്ഥാപിച്ച അശോകസ്തംഭത്തിനെതിരേ പ്രമുഖരടക്കം വിമർശനവുമായി രംഗത്തുവരുന്നതിനിടെയാണ് നടപടിയെ അനുകൂലിച്ച് അനുപംഖേർ രംഗത്തെത്തിയത്.