നൈനിറ്റാള്‍: ലാഭത്തിന്റെ വിഹിതം കര്‍ഷകര്‍ക്കു കൂടി നല്‍കണമെന്ന് വിവാദ യോഗാഗുരു ബാബ രാംദേവിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി. രാംദേവിന്റെ ദിവ്യ ഫാര്‍മസിക്കെതിരെയാണ് കോടതിയുടെ വിധി.
കര്‍ഷകര്‍ ശേഖരിച്ചു നല്‍കുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് കമ്പനി മരുന്നും മറ്റും തയാറാക്കുന്നത്. ഇക്കാരണത്താല്‍ കമ്പനിയുടെ ലാഭത്തില്‍ നിന്ന് രണ്ട് കോടി കര്‍ഷകര്‍ക്ക് വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. 421 കോടി രൂപയാണു കമ്പനിയുടെ ലാഭം.
നേരത്തെ ദിവ്യ ഫാര്‍മസിയോടു ലാഭത്തിന്റെ പങ്ക് കര്‍ഷകര്‍ക്കും പ്രാദേശ വാസികള്‍ക്കും നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഫാര്‍മസി കോടതിയെ സമീപിക്കുകയായിരുന്നു.