കരഞ്ഞതിന് വായിൽ മണ്ണുതിരുകി; മൂന്നുവയസുകാരിയെ ജീവനോടെ ശ്മശാനത്തിൽ കുഴിച്ചുമൂടി അമ്മയും മുത്തശ്ശിയും; രക്ഷകരായി സ്ത്രീകൾ

baby

പാട്‌ന: മൂന്ന് വയസുകാരി പെൺകുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്ന് ജീവനോടെ സെമിത്തേരിയിൽ കുഴിച്ചിട്ടു. ബീഹാറിലെ സരനിൽ കോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ മർഹ നദിതീരത്തള്ള ശ്മശാനത്തിലാണ് സംഭവം.

കുട്ടിയുടെ നിലവിളി കേട്ട് എത്തിയ പ്രദേശത്തെ സ്ത്രീകളാണ് കുട്ടിയെ രക്ഷിച്ചത്. ഇവർ എത്തുമ്പോൾ ശ്മശാനത്തിലെ മണ്ണ് മാറി കിടക്കുന്നതായി കാണുകയായിരുന്നു. അനക്കം കണ്ട് സംശയം തോന്നിയ ഇവർ മണ്ണിളക്ക് പരിശോധിച്ചപ്പോഴാണ് ജീവനോടെ കുട്ടിയെ കണ്ടെത്തിയത്. പിന്നീട് പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശ്മശാനത്തിനടുത്തു നിന്ന് വിറക് ശേഖരിക്കാനെത്തിയ സ്ത്രീകളാണ് കുട്ടിയുടെ നിലവിളികേട്ടെത്തി രക്ഷകരായി മാറിയത്. കുട്ടിയെ കോപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തന്റെ പേര് ലാലി എന്നാണെന്നും മാതാപിതാക്കൾ രാജു ശർമ്മയും രേഖ ശർമ്മയുമാണെന്നും എന്നാൽ ഗ്രാമത്തിന്റെ പേര് അറിയില്ലെന്നും കുട്ടി പറഞ്ഞതായി പോലീസ് അറിയിച്ചു.

ALSO READ- ‘ബാഗിൽ ബോംബ് വെച്ചിരിക്കുകയാണോ’; മദ്യലഹരിയിൽ വിമാനത്താവളത്തിൽ വെച്ച് മാസ് ഡയലോഗ് അടിച്ച് യാത്രക്കാരൻ; പിടികൂടി പോലീസിൽ ഏൽപ്പിച്ച് ജീവനക്കാർ

അമ്മയും അമ്മൂമ്മയും തന്നെ ശ്മശാനത്തിനടുത്തേക്ക് കൊണ്ടുവന്നുവെന്നും കരഞ്ഞപ്പോൾ അവർ വായിൽ കളിമണ്ണ് തിരുകി മണ്ണിനടിയിൽ കുഴിച്ചിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. കുട്ടിയുടെ മാതാപിതാക്കളെയും ഗ്രാമത്തെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തിവരികയാണെന്നും പോലീസ് അറിയിച്ചു.

Exit mobile version