ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭ പരിഗണിക്കുന്നതിന് മുന്‍പ് തന്നെ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇടതു പക്ഷ എംപിമാര്‍ സഭാ അധ്യക്ഷന്‍ കത്തു നല്കി. ഇടത് എംപിമാരായ ബിനോയ് വിശ്വം, കെ സോമ പ്രസാദ്, എളമരം കരീം തുടങ്ങിയവരാണ് ആവശ്യം ഉന്നയിച്ച് സഭാ അധ്യക്ഷന്‍ കത്തു നല്‍കിയത്.
മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്ല് 31ന് ബില്‍ പരിഗണിക്കാന്‍ ഇരിക്കെയാണ് ആവശ്യവുമായി ഇടത് എംപിമാര്‍ സഭാ അധ്യക്ഷന്‍ കത്തു നല്‍കിയത്. ലോക്സഭയിലും ബില്ല് സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ആവശ്യം അംഗീകരിച്ചിരുന്നില്ല.
Discussion about this post