ബെംഗളൂരു : പൈതഗോറസ് സിദ്ധാന്തത്തിന് ഇന്ത്യന്‍ വേരുകളുണ്ടെന്ന വാദവുമായി കര്‍ണാടകയിലെ വിദ്യാഭ്യാസ നയ പാനല്‍. പുരാതന ഇന്ത്യന്‍ ഗണിത ശാസ്ത്രജ്ഞനായിരുന്ന ബൗധയന്‍ വേദഗ്രന്ഥങ്ങളില്‍ കുറിച്ചു വച്ചിരിക്കുന്ന ആശയങ്ങള്‍ക്ക് പൈതഗോറസ് സിദ്ധാന്തവുമായി അടുത്ത ബന്ധമുള്ളതായി കര്‍ണാടകയിലെ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിനായുള്ള ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ മദന്‍ ഗോപന്‍ വാദിച്ചു.
പൈതഗോറസ് സിദ്ധാന്തം, ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം എന്നിവയ്‌ക്കെല്ലാം ഇന്ത്യന്‍ ബന്ധങ്ങളുണ്ടെന്നാണ് പാനലിന്റെ വാദം. ഇന്റര്‍നെറ്റില്‍ ഇതിന്റെ തെളിവുകള്‍ ലഭ്യമാണെന്നും നമ്മുടെ പൂര്‍വികരുടെ കണ്ടെത്തലുകള്‍ അവഗണിക്കുന്ന വിദ്യാഭ്യാസ രീതിയാണ് നിലവിലുള്ളതെന്നും പാനല്‍ ആരോപിക്കുന്നു.
ഇന്ത്യന്‍ വേരുകളുണ്ടായിട്ടും ന്യൂട്ടന്റെ ആപ്പിള്‍ കഥയ്ക്കും പൈതഗോറസിന്റെ കണ്ടെത്തലിനുമാണ് പ്രചാരം ലഭിച്ചതെന്നും ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കേണ്ടതുണ്ടെന്നും സംസ്‌കൃതം പഠിപ്പിക്കുന്നതിലൂടെ വേദങ്ങളെ പറ്റി കൂടുതല്‍ അറിവ് നേടാന്‍ സഹായിക്കുമെന്നും പാനല്‍ സര്‍ക്കാരിനെ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.