ചെന്നൈ: ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി നടന് വിക്രം. തന്നോടൊപ്പം നിന്നതിന് അറിയിക്കുകയാണ് പ്രത്യേക വിഡിയോ സന്ദേശം പങ്കുവെച്ച് താരം പറഞ്ഞു.
ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിക്രമിന്റെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപേര്‍ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് പ്രാര്‍ത്ഥനകള്‍ അറിയിച്ചെത്തി. ഇപ്പോഴിതാ, വിക്രം തന്നെ വിവരങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുകയാണ്.
‘വളരെ സന്തോഷമുണ്ട്. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി’. വിക്രം പറയുന്നു.
വിക്രമിന്റെ വീഡിയോ പങ്കുവെച്ച് സന്തോഷം അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ആദ്യഘട്ടത്തില്‍ താരത്തിന് ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകന് ധ്രുവ് വിക്രമും രംഗത്തുവന്നിരുന്നു.
Chiyaan #Vikram 's Short msg to fans pic.twitter.com/s8IyxO5lay
— Kollywood Trolls (@KollywoodTrolIs) July 9, 2022
വിക്രമിന്റെ വീഡിയോ പങ്കുവെച്ച് സന്തോഷം അറിയിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍. ആദ്യഘട്ടത്തില്‍ താരത്തിന് ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന് മകന് ധ്രുവ് വിക്രമും രംഗത്തുവന്നിരുന്നു.
Discussion about this post