മുംബൈ : മഹാരാഷ്ട്രയില്‍ പൊതു കിണറ്റില്‍ നിന്നുള്ള വെള്ളം കുടിച്ച മൂന്ന് പേര് മരിച്ചു. അമരാവതി ജില്ലയിലെ ഗ്രാമവാസികളാണ് മരിച്ചത്. 47 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിണറ്റിലെ മലിനജലമാണ് മരണകാരണമെന്നാണ് നിഗമനം. വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്.
പാച്ച് ഡോംഗ് രി കൊയ്ലാറി ഗ്രാമത്തില്‍ നിന്നുള്ളവരാണ് ദുരന്തത്തിനിരയായത്. കിണറ്റില്‍ നിന്നെടുത്ത വെള്ളം കുടിച്ചതിന് പിന്നാലെ തലകറക്കവും ശര്‍ദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ മിക്കവരും കുഴഞ്ഞു വീണു. വഴിയരികില്‍ പോലും ആളുകള്‍ കുഴഞ്ഞ് വീഴുന്ന സ്ഥിതി ഉണ്ടായതായാണ് വിവരം.
Also read : മെട്രോയില്‍ പിറന്നാളാഘോഷം, എത്തിയത് ആയിരങ്ങള്‍ : യൂട്യൂബര്‍ അറസ്റ്റില്‍
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഡല്‍ഹിയിലായിരുന്ന ഷിന്‍ഡെ വിവരമറിഞ്ഞയുടന്‍ കളക്ടറെ വിളിച്ച് ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് മികച്ച വൈദ്യസഹായം നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. ആവശ്യമെങ്കില്‍ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും മന്ത്രിയുടെ നിര്‍ദേശമുണ്ട്.
Discussion about this post