ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടനകേന്ദ്രത്തിന് സമീപമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 15 മരണം. മഴവെള്ളം കുത്തിയൊലിച്ചുണ്ടായ ദുരന്തത്തില്‍ നാല്പതിലധികം പേരെ കാണാതായിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് തീര്‍ഥാടനം നിര്‍ത്തിവച്ചു.
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported at around 5.30 pm. Rescue operation underway by NDRF, SDRF & other associated agencies. Further details awaited: Joint Police Control Room, Pahalgam
(Source: ITBP) pic.twitter.com/AEBgkWgsNp
— ANI (@ANI) July 8, 2022
വെള്ളിയാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് പെട്ടന്നുണ്ടായ പേമാരിയില്‍ ഗുഹാമുഖത്തിന് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും വെള്ളവും ചെളിയും കുത്തിയൊലിക്കുകയായിരുന്നു. അമര്‍നാഥ് ഗുഹയില്‍ നിന്ന് 9.2 കിലോമീറ്റര്‍ മാത്രം അകലെയുള്ള ബേസ് ക്യാംപിലെ 25 കൂടാരങ്ങളും 3 സമൂഹ അടുക്കളകളും വെള്ളത്തില്‍ ഒലിച്ചുപോയി.
#WATCH | J&K: Visuals from lower reaches of Amarnath cave where a cloud burst was reported. Rescue operation underway by NDRF, SDRF & other agencies
(Source: ITBP) pic.twitter.com/o6qsQ8S6iI
— ANI (@ANI) July 8, 2022
Also read : വരന്റെ നിറം കറുപ്പ് : അഗ്നിയെ വലം വയ്ക്കുന്നതിനിടെ വിവാഹം വേണ്ടെന്ന് അറിയിച്ച് വധു
ദേശീയ-സംസ്ഥാന ദുരന്തനിരവാരണ സേനയുടെ നേതൃത്വത്തില്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സൈന്യവും ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും എന്‍ഡിആര്‍എഫിന്റെ മൂന്ന് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതുവരെ 15000ത്തില്‍പരം തീര്‍ഥാടകരെ രക്ഷപെടുത്തി.