ന്യൂഡല്‍ഹി : വാഹനാപകടത്തില്‍ മരിച്ച ജീവനക്കാരന്റെ 10 മാസം പ്രായമുള്ള കുഞ്ഞിന് ആശ്രിതനിയമനം നല്‍കി റെയില്‍വേ. 18 വയസ്സ് പൂര്‍ത്തിയായാല്‍ കുട്ടിക്ക് ജോലിയില്‍ പ്രവേശിക്കാം. റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആശ്രിതനിയമനം ആണിത്. സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയിലെ പഴ്‌സണല്‍ വകുപ്പിലാണ് നിയമനം നടക്കുക.
ഭിലായിലെ റെയില്‍വേ യാര്‍ഡില്‍ അസിസ്റ്റന്റ് ആയി ജോലി നോക്കിയിരുന്ന രാജേന്ദ്ര കുമാറും ഭാര്യയും ജൂണ്‍ ഒന്നിനാണ് വാഹനാപകടത്തില്‍ മരിച്ചത്. അപകടത്തില്‍പ്പെട്ടെങ്കിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപെട്ടു. കുടുംബത്തിന് വേണ്ട സഹായങ്ങളെല്ലാം ചെയ്തു നല്‍കിയത് റായ്പൂര്‍ റെയില്‍വേ ഡിവിഷനാണ്. ശേഷം ആശ്രിതനിയമനത്തിനായി ജൂണ്‍ നാലിന് കുഞ്ഞിന്റെ പേര് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.