വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിന്മേൽ തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് പ്രഭുവിന്റെ സഹോദരിമാരായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനും. സംഭവത്തിൽ സോഹദരനും നടനുമായ പ്രഭുവിനെതിയും നിർമാതാവ് രാംകുമാർ ഗണേശനുമെതിരെയാണ് ഇരുവരും കേസ് കൊടുത്തിരിക്കുന്നത്.
1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിച്ചത്. നാല് മക്കളാണ് ഇരുവർക്കുമുള്ളത്. മകൻ പ്രഭു നടനാണ്. മൂത്ത മകൻ രാംകുമാർ നിർമാതാവുമാണ്. ബാക്കിയുള്ള രണ്ട് പേർ പെൺമക്കളുമാണ്. ഇവരാണ് സഹോദരന്മാർക്കെതിരെ കേസ് കൊടുത്തത്. ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രംകുമാറും ചേർന്നാണ്.
ആദ്യ ഘട്ടത്തിൽ എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേർന്ന് നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും എതിർപ്പുകളുണ്ടായില്ല. എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ വിറ്റതായി അറിഞ്ഞു. പിന്നാലെയാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും താരത്തിനെതിരെ ആരോപണം ഉയരുന്നുണ്ട്.
Discussion about this post