മംഗളൂരു : കര്‍ണാടകയിലെ ബണ്ട്വാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കണ്ണൂര്‍ സ്വദേശി ജോണി, തോട്ടം ഉടമ അഖില്‍ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് അഞ്ച് പേരും. പ്രദേശവാസിയായ ഹെന്റി കാര്‍ലോയുടെ ഷെഡ്ഡില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍. ഇന്നലെ രാത്രി ഏഴിനാണ് അപകടമുണ്ടായത്. കര്‍ണാടകയിലെങ്ങും കനത്ത മഴ തുടരുകയാണ്. മഴയില്‍ തീരപ്രദേശങ്ങളിലും മലനാട് മേഖലയിലും ജനജീവിതം താറുമാറായി. തീരദേശ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Heavy rains have lashed several parts of coastal #Karnataka and western ghats. Normal life affected. Villages in low lying areas worried over the impact of rain. Several reservoirs water has reached to the maximum. pic.twitter.com/zfCS4OTQkb
— Imran Khan (@KeypadGuerilla) July 4, 2022
Also read : സ്ത്രീകള്‍ക്ക് ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം : 170 രാജ്യങ്ങളുടെ പട്ടികയില്‍ 148ാമത് ഇന്ത്യ
താഴ്ന്ന പ്രദേശങ്ങളില്‍ കൃഷിയിടങ്ങളെല്ലാം വെള്ളത്തിനിടയിലാണ്. മിക്ക സ്ഥലങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയില്‍ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.