പിടി ഉഷയും ഇളയരാജയും ഇനി രാജ്യസഭാ എംപിമാര്‍; അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മലയാളി കായികതാരം പിടി ഉഷയും സംഗീത സംവിധായകന്‍ ഇളയരാജയും രാജ്യസഭയിലേക്ക്. ഇരുവരെയും രാജ്യസഭയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് നാമനിര്‍ദേശം ചെയ്തത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെ ഇവര്‍ക്ക് അഭിനന്ദനം അറിയിച്ചു.

വിവിധ മേഖലയിലെ പ്രഗത്ഭ്യം തെളിയിച്ചവര്‍ക്ക് നല്‍കുന്ന പരിഗണനയിലാണ് ഇരുവരുമുള്ളത്. പിടി ഉഷ രാജ്യത്തിന് പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


കായിക മേഖലയ്ക്ക് പിടി ഉഷ നല്‍കിയ നേട്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പുതിയ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് നിസ്ഥുലമാണെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു. തലമുറകളെ സ്വാധീനിച്ച സംഗീതജ്ഞനാണ് ഇളയരാജ എന്നും മോഡി പറഞ്ഞു.


തിരക്കഥാകൃത്തും സംവിധായകനുമായ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്ഡെ എന്നിവര്‍ക്കും നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്. രാജ്യസഭയില്‍ നിലവിലുള്ള ഒഴിവുകളിലേക്കാണ് ഇവര്‍ക്ക് നാമനിര്‍ദേശം ലഭിച്ചിട്ടുള്ളത്.

Exit mobile version