മുംബൈ: കനത്ത മഴയിലും ആത്മാര്‍ഥമായി ഡ്യൂട്ടി നിര്‍വഹിക്കുന്ന ഡെലിവറി ബോയി സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. പ്രതികൂല കാലാവസ്ഥയിലും കസ്റ്റമര്‍ക്ക് കുതിരപ്പുറത്ത് പാഞ്ഞ് ഭക്ഷണം എത്തിച്ചിരുന്ന ഡെലിവറി ബോയിയായിരുന്നു താരം. സ്വിഗ്ഗി ഡെലിവറി ബോയിയായിരുന്നു വൈറലായത്.
ഡെലിവറി ബോയിയുടെ ആത്മാര്‍ഥ സേവനത്തിന് സോഷ്യല്‍ ലോകം കൈയ്യടിച്ചിരുന്നു. നിരവധി പേരാണ് ഡെലിവറി ബോയിയെ അഭിനന്ദിച്ച് എത്തിയിരുന്നത്. മുംബൈയിലെ ദാദര്‍ എന്ന സ്ഥലത്തുനിന്നും പകര്‍ത്തിയതായിരുന്നു വീഡിയോ.
Let's address the horse in the room 🐴 pic.twitter.com/fZ2ci49GJ0
— Swiggy (@Swiggy) July 5, 2022
ഇപ്പോഴിതാ, ഡെലിവറി ബോയ് ആരാണെന്ന് കണ്ടെത്താന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് സ്വിഗ്ഗിയും. മറ്റുള്ളവരെപ്പോലെ ആരാണ് ഇദ്ദേഹമെന്ന് ഞങ്ങള്‍ക്കും അറിയില്ല.
ആരാണ് ‘ഈ ധീരനായ യുവതാര’മെന്നും കണ്ടെത്തുന്നവര്‍ക്ക് അയ്യായിരം രൂപ് പാരിതോഷികവും സ്വിഗ്ഗി പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post