ലഖ്‌നൗ : ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറില്‍ ചിക്കന്‍ പൊതിഞ്ഞുവെന്ന പരാതിയെത്തുടര്‍ന്ന് യുപിയില്‍ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാല്‍ സ്വദേശിയായ താലിബ് ഹുസൈന്‍ ആണ് അറസ്റ്റിലായത്.
In UP, India, a Muslim restaurant owner is arrested because the non-veg food he was wrapping with old newspapers, which had photos of Hindu gods and goddesses. Their ‘sentiment hurt’ is only to humiliate a Muslim. pic.twitter.com/nuDxth4J4f
— Ashok Swain (@ashoswai) July 4, 2022
ഹുസൈന്‍ ചിക്കന്‍ പൊതിയുന്നത് ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പേപ്പറിലാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് ജൂലൈ 3നാണ് പോലീസില്‍ പരാതിയെത്തുന്നത്. തുടര്‍ന്ന് ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ ഹുസൈന്‍ കത്തിയുപയോഗിച്ച് ആക്രമിക്കാന്‍ ചെന്നതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്.
Also read : ‘സ്വാതന്ത്ര്യസമരചരിത്രം ഏതാനും വ്യക്തികളുടെയോ വര്‍ഷങ്ങളുടെയോ മാത്രമല്ല’ : പ്രധാനമന്ത്രി
മതവികാരം വ്രണപ്പെടുത്തുക, വിവിധ സമുദായങ്ങള്‍ തമ്മില്‍ കലഹമുണ്ടാക്കുക, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഹുസൈനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.