‘ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സര്‍ബത്ത്…’ വയനാട്ടിലെത്തിയാല്‍ ഇതൊന്നും മിസ് ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi | Bignewslive

ലോക്‌സഭാ മണ്ഡല സന്ദര്‍ശനത്തിനിടെ സാധാരണക്കാരോട് കുശലാന്വേഷണം നടത്തുന്നതും അവര്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതുമൊക്കെ പതിവാണ് രാഹുല്‍ ഗാന്ധിക്ക്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചിലതൊക്കെ അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്ക് വയ്ക്കാറുമുണ്ട്. ഇത്തവണ ബത്തേരിയിലെ എസ്എസ് കൂള്‍ബാറിന്റെ വിശേഷങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്.

“കൊളിയാടിയില്‍ ഫിറോസ് എന്‍എമ്മിന്റെ കുടുംബം നടത്തുന്ന എസ്എസ് കൂള്‍ ഹൗസില്‍ നിന്ന് പക്കാവടയും ചമ്മന്തിയും കുടം കുലുക്കി സര്‍ബത്തും നന്നായി ആസ്വദിച്ചു. വയനാട്ടിലുണ്ടെങ്കില്‍ ഇത് മിസ്സ് ചെയ്യരുത്”. രാഹുല്‍ കുറിച്ചു.

വയനാട്ടിലെ എംപി ഓഫീസിന് നേരെ നടന്ന അക്രമത്തിന് ശേഷം ഇതാദ്യമായാണ് രാഹുല്‍ വയനാട്ടിലെത്തുന്നത്. സംഭവം ദൗര്‍ഭാഗ്യകരമാണെന്നും പക്ഷേ തനിക്ക് ദേഷ്യമൊന്നും തോന്നുന്നില്ലെന്നുമായിരുന്നു ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുലിന്റെ പ്രതികരണം. അക്രമം ഒന്നിനുമൊരു പ്രതിവിധിയല്ലെന്നും തങ്ങള്‍ ചെയ്തതിന്റെ ഭവിഷ്യ ഫലങ്ങളെപ്പറ്റി കുട്ടികള്‍ക്കിപ്പോള്‍ മനസ്സിലാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Exit mobile version