വിമാനങ്ങളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇതുപോലെ ട്രെയിനിലും അധിക വില ചുമത്താന്‍ തുടങ്ങിയാലോ ? അങ്ങനെയൊരു സംഭവമാണ് ശതാബ്ദി എക്‌സ്പ്രസിലുണ്ടായിരിക്കുന്നത്. 20 രൂപയുടെ ചായ ഓര്‍ഡര്‍ ചെയ്ത യാത്രക്കാരനില്‍ നിന്ന് ശതാബ്ദി ഈടാക്കിയത് 50 രൂപ സര്‍വീസ് ചാര്‍ജ് അടക്കം 70 രൂപയാണ്. വില കേട്ട് അമ്പരന്ന യാത്രക്കാരന്‍ സംഭവം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെ റെയില്‍വേ വിവാദത്തിലായി.
20 रुपये की चाय पर 50 रुपये का टैक्स, सच मे देश का अर्थशास्त्र बदल गया, अभी तक तो इतिहास ही बदला था! pic.twitter.com/ZfPhxilurY
— Balgovind Verma (@balgovind7777) June 29, 2022
ജൂണ്‍ 28ന് ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേക്ക് യാത്ര ചെയ്ത ബാല്‍ഗോവിന്ദ് വര്‍മയ്ക്കാണ് ഒരു കപ്പ് ചായയ്ക്ക് അമിത വില കൊടുക്കേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹമിത് ടാക്‌സ് ഇന്‍വോയ്‌സുകള്‍ അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ വിശദീകരണവുമായി റെയില്‍വേ രംഗത്തെത്തി.
ഇന്ത്യന്‍ റെയില്‍വേയുടെ 2018ലെ സര്‍ക്കുലര്‍ പ്രകാരം രാജധാനി, ശതാബ്ദി തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകളില്‍ റിസര്‍വേഷന്‍ നടത്തുമ്പോള്‍ യാത്രക്കാര്‍ ഭക്ഷണവും മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇങ്ങനെ ബുക്ക് ചെയ്തിട്ടില്ല എങ്കില്‍ യാത്രയ്ക്കിടെ എന്തെങ്കിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്.
മുമ്പ് ഈ ട്രെയിനുകളില്‍ യാത്രക്കാര്‍ ഭക്ഷണത്തിന്റെ പൈസയും ചേര്‍ത്ത് ടിക്കറ്റെടുക്കണമായിരുന്നു. എന്നാല്‍ ഭക്ഷണം വേണ്ടാത്ത യാത്രക്കാരില്‍ നിന്ന് അമിത പൈസ ഈടാക്കാതിരിക്കാന്‍ ഭക്ഷണം വേണ്ടവര്‍ മാത്രം ഇതിനുള്ള പൈസ നല്‍കിയാല്‍ മതിയെന്ന് നിയമം കൊണ്ടുവരികയായിരുന്നു.
Discussion about this post