‘പരസ്യത്തിന്റെ ആവശ്യം എനിക്കില്ല, എന്റെ പ്രവൃത്തികളിലൂടെ ജനങ്ങളുടെ മനസുകളിലുണ്ട്’ പരസ്യമോഹിയെന്ന വാദങ്ങളോട് എംകെ സ്റ്റാലിൻ

MK Stalin | Bignewslive

ചെന്നൈ: താൻ പരസ്യപ്രേമിയല്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. താൻ ജീവിക്കുന്നത് ജനങ്ങളുടെ മനസിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റാണിപ്പേട്ടയിൽ 118 കോടി രൂപ ചെലവിൽ നിർമിച്ച കളക്ടർ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സ്റ്റാലിൻ പരസ്യമോഹിയെന്നു പലരും പറയുന്നുണ്ട്. പരസ്യത്തിന്റെ ആവശ്യം എനിക്കില്ല. എന്റെ പ്രവൃത്തികളിലൂടെ ജനമനസ്സിലെത്തുന്നുവെന്ന് സ്റ്റാലിൻ പറയുന്നു.

ന്യൂസീലന്‍ഡ് പോലീസിലേക്ക് മലയാളിയും: വനിതാ പോലീസ് ഓഫീസറായി പാലാക്കാരി; അലീനയ്ക്ക് അഭിനന്ദനപ്രവാഹം

എംകെ സ്റ്റാലിന്റെ വാക്കുകൾ;

‘സ്റ്റാലിൻ പരസ്യമോഹിയെന്നു പലരും പറയുന്നുണ്ട്. പരസ്യത്തിന്റെ ആവശ്യം എനിക്കില്ല. എന്റെ പ്രവൃത്തികളിലൂടെ ജനമനസ്സിലെത്തുന്നു. ദ്രാവിഡ മാതൃകയിലുള്ള ഭരണത്തെക്കുറിച്ചു പറയുമ്പോൾ സ്റ്റാലിന്റെ മുഖമാണ് ജനങ്ങളിലെത്തുന്നത്. സംവരണത്തെക്കുറിച്ചു സംസാരിക്കുമ്പോൾ എന്റെ പേര് പരാമർശിക്കപ്പെടുന്നു.

സർക്കാർ ബസിൽ സൗജന്യമായി യാത്രചെയ്യുന്ന സ്ത്രീകൾ എന്റെ മുഖം മാത്രം ഓർമിക്കുന്നു. പെരിയാറിന്റെയും അംബേദ്കറിന്റെയും ജന്മദിനം സാമൂഹികനീതി സമത്വദിനമായി ആഘോഷിക്കപ്പെടുമ്പോൾ എല്ലാവരും എന്നെയാണ് ഓർക്കുന്നത്. ഞാൻ എന്നും നിങ്ങളിൽ ഒരാളായിരിക്കും.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ 80 ശതമാനവും നിറവേറ്റിയിട്ടുണ്ട്. ഇരുളരുടെ വീടുകളിൽ പോയി പ്രശ്നങ്ങൾ നേരിൽക്കണ്ട് നടപടിയെടുത്ത എത്ര മുഖ്യമന്ത്രിമാർ ഇവിടെയുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ എന്നും പ്രത്യേക പരിഗണന നൽകുന്നുണ്ട്. ആദിവാസികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്നത് കോടിക്കണക്കിന് പദ്ധതികൾ സൃഷ്ടിക്കുന്നതിന് തുല്യമാണ്.

Exit mobile version