ഗുവാഹട്ടി : മണിപ്പൂരില്‍ ടെറിറ്റോറിയല്‍ ആര്‍മി ക്യാംപിലുണ്ടായ മണ്ണിടിച്ചിലില്‍ 8 മരണം. നോനി ജില്ലയിലെ ക്യാംപില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. മണ്ണിടിച്ചിലില്‍ അമ്പതിലധികം പേരെ കാണാതായിട്ടുണ്ട്.
Noney, Manipur | 7 bodies have been recovered so far. Rescued people being shifted to hospital. Around 45 persons are still missing: Solomon L Fimate, SDO of Noney district pic.twitter.com/PZD8DEyWA2
— ANI (@ANI) June 30, 2022
ഏഴ് സൈനികരും ഒരു റെയില്‍വേ തൊഴിലാളിയുമാണ് മരിച്ചത്. എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. ടുപുള്‍ റെയില്‍വേ സ്റ്റേഷന് സമീപം ജിരിബാം-ഇംഫാല്‍ റെയില്‍പാത നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നവരും സുരക്ഷ നല്കാന് എത്തിയ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥരുമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ മഴയില്‍ മല ഇടിഞ്ഞു വീഴുകയായിരുന്നു. കരസേനയും അസം റൈഫിള്‍സും ദേശീയ ദുരന്തനിരവാരണ സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.
#WATCH | NDRF, SDRF, State Government and Railways workers involved in rescue work at the landslide-hit Tupul station building in Noney, Manipur
(Video credit: CPRO, NF Railway) pic.twitter.com/N7zo2pLaY7— ANI (@ANI) June 30, 2022
23 ആര്‍മി ഉദ്യോഗസ്ഥരെയും 27 സാധാരണക്കാരെയും 17 തൊഴിലാളികളെയുമാണ് കാണാതായത്. മലയിടിച്ചിലില്‍ സമീപത്തുള്ള നദിയിലേക്ക് ഒഴുകിയെത്തിയവരാണ് രക്ഷപെട്ടവരില്‍ ഭൂരിഭാഗവും.
Discussion about this post