ബംഗളൂരു: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍ നിന്നു പിടിച്ചെടുത്ത സാരികളും പാദരക്ഷകളുമെല്ലാം ലേലം ചെയ്യണമെന്ന് സുപ്രീം കോടതി, പാദരക്ഷകളും ലേലം ചെയ്യണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്ത്.
ജയലളിതയുടെ 11,344 സാരി, 250 ഷാള്‍, 750 ജോഡി പാദരക്ഷകള്‍ എന്നിവ ലേലം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനായ ടി. നരസിംഹമൂര്‍ത്തിയാണ് കത്തയച്ചത്.
അനധികൃത സ്വത്തു സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ബെംഗളൂരു വിധാന്‍ സൗധയിലെ ട്രഷറിയില്‍ 2003 മുതല്‍ ഇവ സൂക്ഷിക്കുകയാണ്. വി.കെ.ശശികല, ജെ.ഇളവരശി, വി.എന്‍.സുധാകര്‍ എന്നിവര്‍ക്കെതിരെ നിലനിന്നിരുന്ന അനധികൃത സ്വത്തു സമ്പാദന കേസ് വിചാരണ ബെംഗളൂരുവിലെ കോടതികളില്‍ നടന്ന കാരണത്താലാണ് ഇവ ഇവിടെ സൂക്ഷിക്കാന്‍ തുടങ്ങിയത്.
1996 ഡിംസബര്‍ 11നാണ് ചെന്നൈ പയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയില്‍ നിന്ന് സ്വത്തുക്കള്‍ പിടിച്ചെടുത്ത്. 2003 നവംബറില്‍ സുപ്രീം കോടതി ഇടപെട്ട് കേസ് വിചാരണ ബംഗളൂരുവിലേക്ക് മാറ്റി. 2014 സെപ്റ്റംബറില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രത്യേക കോടതി 4 വര്‍ഷത്തെ ജയില്‍ശിക്ഷയും പിഴയും വിധിച്ചു. 2016 ഡിസംബര്‍ 5നാണ് ജയലളിത അന്തരിച്ചത്.
Discussion about this post