‘ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എയിലുള്ളതാണ് ജനാധിപത്യം’ : മോഡി ജര്‍മനിയില്‍

PM | Bignewslive

മ്യൂണിക് : ഓരോ ഇന്ത്യക്കാരന്റെയും ഡിഎന്‍എയിലുള്ളതാണ് ജനാധിപത്യമെന്നും അതിന്റെ ചരിത്രത്തിലെ കറുത്ത ഏടായിരുന്നു അടിയന്തരാവസ്ഥയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജര്‍മനിയിലെത്തിയ വേളയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ജനാധിപത്യത്തിന്റെ മാതാവാണ് ഇന്ത്യ. ഓരോ ഇന്ത്യക്കാരനും അത് അഭിമാനത്തോടെ പറയാനും കഴിയും. ഏത് രാജ്യത്ത് താമസിക്കുന്നുവെന്ന് പറഞ്ഞാലും തന്റെ രാജ്യത്തിന്റെ ജനാധിപത്യത്തെ ഓര്‍ത്ത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. നാല്പ്പത്തിയേഴ് വര്‍ഷം മുമ്പ് ആ ജനാധിപത്യത്തെ തകര്‍ക്കാന്‍ ഒരു ശ്രമമുണ്ടായി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ആ കറുത്ത് ഏടാണ് അടിയന്തരാവസ്ഥ”. മോഡി പറഞ്ഞു. രാജ്യത്തെ വികസനങ്ങളുടെ കണക്കുകള്‍ എടുത്ത് പറഞ്ഞ പ്രധാനമന്ത്രി ലോകത്തിലെ മൂന്നാമത് സ്റ്റാര്‍ട്ട് അപ്പ് ഇക്കോ സിസ്റ്റമാണ് ഇന്ത്യയെന്നും കൂട്ടിച്ചേര്‍ത്തു.

Also read : കത്തിയമരുന്ന വീട്ടില്‍ നിന്ന് മക്കളെ രക്ഷിച്ചു, രേഖകളെടുക്കാന്‍ തിരിച്ച് കയറിയ കേബിള്‍ ഓപ്പറേറ്റര്‍ക്ക് ദാരുണാന്ത്യം

ജര്‍മന്‍ ചാന്‍സലറുടെ അതിഥിയായാണ് മോഡി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക, അര്‍ജന്റീന, സെനഗല്‍ എന്നിവരാണ് മറ്റ് അതിഥി രാജ്യങ്ങള്‍. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം, ഭീകരവാദം നേരിടുന്നതിനുള്ള നടപടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പന്ത്രണ്ട് രാഷ്ട്ര നേതാക്കളുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.

Exit mobile version