ഡെറാഡൂൺ: ഓടിക്കൊണ്ടിരുന്ന കാറിൽ യുവതിയെയും ആറുവയസുകാരിയെയും കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊടുംക്രൂരത. ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജില്ലയിലെ റൂർക്കിയാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. തീർഥാടനത്തിനു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് യുവതിയും കുഞ്ഞും ആക്രമിക്കപ്പെട്ടത്.
യുവനടിയെ പീഡിപ്പിച്ച കേസ്; നടനും നിർമ്മാതാവുമായ വിജയ് ബാബു അറസ്റ്റിൽ
രാത്രി മറ്റു വാഹനങ്ങളൊന്നും കിട്ടാതെ വഴിയരികിൽ കാത്തുനിന്ന യുവതിക്കും മകൾക്കും സോനു എന്നൊരാൾ കാർ നിർത്തി ലിഫ്റ്റ് നൽകി. യുവാവിനൊപ്പം അയാളുടെ സുഹൃത്തുക്കളും കാറിൽ ഉണ്ടായിരുന്നു. യാത്രയ്ക്കിടെ യുവതിയെയും ആറുവയസുള്ള മകളെയും പ്രതികൾ കൂട്ടബലാത്സംഗിനിരയാക്കുകയായിരുന്നു. ശേഷം ഇരുവരെയും കനാലിനു സമീപം ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു.
പാതിരാത്രിയിൽ കുഞ്ഞിനെയും വാരിപിടിച്ച് ഒരു വിധത്തിൽ പൊലീസ് സ്റ്റേഷനിലെത്തിയാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പോലീസിനോട് വെളിപ്പെടുത്തിയത്. വാഹനം ഓടിച്ചിരുന്നയാളിന്റെ പേര് സോനു എന്നയായിരുന്നുവെന്ന് മാത്രമാണ് യുവതിക്ക് അറിയാവുന്നത്. അതേസമയം, കാറിൽ എത്രപേർ ഉണ്ടായിരുന്നുവെന്നതിൽ യുവതിക്ക് വ്യക്തതയുണ്ടായിരുന്നില്ലെന്നും ഇരുവരും ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ വ്യക്തമായതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.
Discussion about this post