ഋഷികേശ് : പതിനാല് വയസ്സുകാരിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിന് കുട്ടിയുടെ മാതാവ് ഉള്‍പ്പടെ നാല് പേര് അറസ്റ്റിലായി. ഋഷികേശില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ 28കാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച മാനസ ദേവി ക്ഷേത്രത്തില്‍ വെച്ച് കുട്ടിയുടെ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി ക്ഷേത്രത്തില്‍ യുവാവും സംഘവും എത്തിയെങ്കിലും കുട്ടി പ്രായപൂര്ത്തായാവാത്തതിനാല് വിവാഹം നടത്താന്‍ പൂജാരി വിസമ്മതിച്ചു. എന്നാല്‍ യുവാവ് കുട്ടിയുടെ കഴുത്തില്‍ നിര്‍ബന്ധപൂര്‍വം മാല ചാര്‍ത്തിയ ശേഷം കുട്ടിയുമായി കാറില്‍ കയറി രക്ഷപെട്ടു.
ഇതിനിടെ വിവരമറിഞ്ഞെത്തിയ പോലീസ് കാറിനെ പിന്തുടര്ന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവ്, പെണ്‍കുട്ടിയുടെ അമ്മ, ഇവരുടെ ഭര്‍ത്താവ്, ഒരു സഹായി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Discussion about this post