ബെംഗളൂരു : ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ ഇന്ന് കഞ്ചാവും കൊക്കെയ്നുമടക്കം 21 ടണ്‍ മയക്കുമരുന്ന് കൂട്ടിയിട്ട് കത്തിക്കും. ബെംഗളൂരു പോലീസ് കാലങ്ങളായി പിടികൂടിയ 25.6 കോടി രൂപയുടെ 21000 കിലോ മയക്കുമരുന്നാണ് കത്തിയ്ക്കുക. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കോടതിയുടെ അനുമതിയും ലഭിച്ച ശേഷമാണ് ഇവ കത്തിക്കാനൊരുങ്ങുന്നത്.
Also read : യുഎസില്‍ ഇനി തോക്കിന് നിയന്ത്രണം : ബില്ലില്‍ ഒപ്പിട്ട് ബൈഡന്
നശിപ്പിക്കുന്ന 50 ശതമാനത്തിലധികം മയക്കുമരുന്നും ബെംഗളൂരു സിറ്റിയില്‍ നിന്നാണ് പിടികൂടിയത്. ഇതില്‍ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മാരക മയക്കുമരുന്നുകളെല്ലാം ഉള്ളതായി ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ ലഹരി വിരുദ്ധ ദിനത്തില്‍ പോലീസ് മയക്കുമരുന്ന് കത്തിച്ചിരുന്നു. അന്ന് 50 കോടി വിലമതിക്കുന്ന 24 ടണ്‍ മയക്കുമരുന്നാണ് കത്തിച്ചത്.
Discussion about this post