‘മോഡിജീ 19 വര്‍ഷം മൗനമായി അതെല്ലാം സഹിച്ചു’ : ഗുജറാത്ത് കലാപത്തെക്കുറിച്ച് അമിത് ഷാ

PM | Bignewslive

ന്യൂഡല്‍ഹി : ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് ഉയര്‍ന്ന തെറ്റായ ആരോപണങ്ങളെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോഡി 19 വര്‍ഷം മൗനം പാലിച്ച് സഹിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.

2002ല്‍ ഉണ്ടായ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ മോഡിയ്ക്കും മറ്റുള്ളവര്‍ക്കും എസ്‌ഐടി ക്ലീന്‍ ചിറ്റ് നല്‍കിയതിനെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അമിത് ഷാ വാര്‍ത്തയോട് പ്രതികരിച്ചത്. “19 വര്‍ഷം ആരോടും പറയാതെ വേദന ഉള്ളിലൊതുക്കി എല്ലാം സഹിക്കുകയായിരുന്നു മോഡിജീ. മികച്ച ഇച്ഛാശക്തി ഉള്ള ഒരാള്‍ക്കേ അതിന് സാധിക്കൂ. സത്യത്തിന്റെ ഭാഗത്തായിരുന്നിട്ട് പോലും ആരോപണങ്ങള്‍ക്ക് വിധേയനാകേണ്ടി വന്ന അദ്ദേഹത്തിന്റെ വേദന നേരിട്ട് കണ്ടിട്ടുണ്ട്”.

Also read : ‘ആ ഡയറിക്കുറിപ്പുകളെത്തിയിട്ട് 75 വര്‍ഷം’ : ആന്‍ ഫ്രാങ്കിനെ ആദരിച്ച് ലോകം

“ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനും പാലിക്കേണ്ട മര്യാദയിലും മോഡിജീ മാതൃക കാട്ടിയിട്ടുണ്ട്. ഭരണഘടനയ്ക്ക് അങ്ങേയറ്റം ബഹുമാനമാണ് മോഡിജീ നല്‍കിയത്. മോഡിജീയെയും ചോദ്യം ചെയ്തിട്ടുണ്ട്. പക്ഷേ ആരും ഒരു പ്രതിഷേധവും സംഘടിപ്പിച്ചിട്ടില്ല. ഞങ്ങള്‍ നിയമത്തിനൊപ്പമാണ് സഞ്ചരിച്ചത്”. അമിത് ഷാ പറഞ്ഞു.

Exit mobile version