ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു; ട്രെയിന്‍ സുരക്ഷിതമായി നിര്‍ത്തിച്ച് വന്‍ അപകടം ഒഴിവാക്കി അസിസ്റ്റന്റ് പൈലറ്റ്, കൈയ്യടി

കാണ്‍പൂര്‍: ട്രെയിന്‍ ഓടിക്കുന്നതിനിടെ ലോക്കോ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. ട്രെയിനിന്റെ നിയന്ത്രണം ഏറ്റെടുത്ത് വന്‍ അപകടം ഒഴിവാക്കി അസിസ്റ്റന്റ് പൈലറ്റിന്റെ അസാമാന്യ മനസ്സാന്നിധ്യം.

ഉത്തര്‍പ്രദേശില്‍ പ്രതാപ്ഗഢ് കാണ്‍പുര്‍ റൂട്ടിലാണ് അപകടം. ലോക്കോ പൈലറ്റായ ഹരിശ്ചന്ദ്ര ശര്‍മ (45)യാണ് ട്രെയിന്‍ ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചത്.

കാണ്‍പൂരിലേക്കുള്ള യാത്രാ മധ്യേ ഗൗരിഗന്‍ജ് റെയില്‍വേ സ്റ്റേഷനു സമീപം വച്ച് പെട്ടെന്ന് ഡ്രൈവര്‍ക്കു ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയും ശര്‍മ കുഴഞ്ഞുവീഴുകയുമായിരുന്നു.

അസിസ്റ്റന്റ് പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തിച്ചു. ആംബുലന്‍സ് വിളിച്ച് ശര്‍മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version