ചെന്നൈ: പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചുള്ള നടി സായ് പല്ലവിയ്ക്ക് നേരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
അതേസമയം, സായ് പല്ലവിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ‘ആദ്യം മനുഷ്യത്വം, നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ ഉണ്ട് എന്നാണ് പ്രകാശ് രാജ് സായിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തത്. സായ് പല്ലവിയുടെ വിശദീകരണ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കശ്മീരി പണ്ഡിറ്റുകളെ കൊല്ലുന്ന രംഗങ്ങളെയും പശുവിന്റെയും ജാതിയുടെയും പേരിലുണ്ടാകുന്ന അക്രമങ്ങളെയും കുറിച്ചു സായി പല്ലവി നടത്തിയ പരാമര്‍ശം വലിയ വിവാദമാവുകയും താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
എന്നാല്‍, താന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സായ് പല്ലവി വ്യക്തമാക്കി. ‘എന്റെ കാഴ്ചപ്പാടില്‍, അക്രമം മൂന്നിരട്ടി തെറ്റാണ്. അക്രമം ഒരു മതത്തിലും നല്ലതല്ലെന്ന് പണ്ട് പറഞ്ഞിട്ടുണ്ട്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ജീവിതത്തിന്റെ വില എനിക്കറിയാം. ഒരാള്‍ക്ക് മറ്റൊരാളുടെ ജീവനെടുക്കാന്‍ അവകാശമില്ല. ഏത് രൂപത്തിലുള്ള അക്രമവും ഏതെങ്കിലും മതത്തിന്റെ പേരിലുള്ള അക്രമവും വലിയ പാപമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്.
എന്നാല്‍, ആള്‍ക്കൂട്ടക്കൊലപാതകത്തെ പലരും ഓണ്‍ലൈനില്‍ ന്യായീകരിച്ചത് കണ്ടപ്പോള്‍ അസ്വസ്ഥതയുണ്ടായിരുന്നു. മറ്റൊരാളുടെ ജീവനെടുക്കാന്‍ നമ്മില്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല’ സായ് പല്ലവി പറഞ്ഞു.