റാഞ്ചി: ഒരേ വേദിയിൽ വച്ച് രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം കഴിച്ച് യുവാവാണ് ഇന്ന് സോഷ്യൽമീഡിയയിലെ താരം ജാർഖണ്ഡിലെ ലോഹർദാഗയിലെ ഒരു ഗ്രാമത്തിലാണ് അപൂർവ്വമായ ഈ ഇരട്ട വിവാഹം നടന്നത്. അതാകട്ടെ മൂന്ന് നവദമ്പതികളുടെയും സമ്മതപ്രകാരമായിരുന്നു വിവാഹം നടന്നതും.
കുസും ലക്രയെയും സ്വാതി കുമാരിയെയുമാണ് സന്ദീപ് ഒറോൺ ഒരുപോലെ സ്നേഹിച്ച് ഒരുപോലെ വിവാഹം കഴിച്ചത്. പരസ്പര സമ്മതത്തോടെ ലോഹർദാഗയിലെ ഭന്ദ്ര ബ്ലോക്കിലെ ബന്ദ ഗ്രാമത്തിൽ ഒരേ സമയം വിവാഹം നടന്നത്. മൂന്ന് വർഷമായി സന്ദീപും കുസുമും ലിവ്-ഇൻ ബന്ധത്തിലായിരുന്നു. ഇവർക്ക് ഒരുമിച്ച് ഒരു കുട്ടിയും ഉണ്ട്.
ഒരു വർഷം മുമ്പ് സന്ദീപ് പശ്ചിമ ബംഗാളിലെ ഒരു ഇഷ്ടിക ചൂളയിൽ ജോലിക്ക് പോയതോടെയാണ് ഇവരുടെ പ്രണയകഥ മാറിമറിഞ്ഞത്. അപ്പോഴാണ് അവിടെ ജോലിക്ക് വന്ന സ്വാതി കുമാരിയെ സന്ദീപ് പരിചയപ്പെടുന്നത്. വീട്ടിൽ തിരിച്ചെത്തിയ ശേഷവും ഇരുവരും കണ്ടുമുട്ടുന്നത് തുടർന്നു.
ഒടുവിൽ വീട്ടുകാരും നാട്ടുകാരും ഇവരുടെ ബന്ധം അറിഞ്ഞ് എതിർത്തു തുടങ്ങി. നിരവധി വഴക്കുകൾക്ക് ശേഷം, ഗ്രാമവാസികൾ ഒരു പഞ്ചായത്ത് വിളിക്കുകയും സന്ദീപ് രണ്ട് സ്ത്രീകളെയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.
സ്ത്രീകളോ അവരുടെ വീട്ടുകാരോ ഈ ഇരട്ട വിവാഹത്തെ എതിർത്തില്ല. സമ്മതം മൂളി. അതേസമയം, ‘രണ്ട് സ്ത്രീകളെ ഒരുമിച്ച് വിവാഹം കഴിക്കുന്നതിൽ നിയമപരമായ പ്രശ്നമുണ്ടാകാം, പക്ഷേ ഞാൻ ഇരുവരെയും സ്നേഹിക്കുന്നു, ഇരുവരെയും ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല’ വിവാഹത്തിന് ശേഷം സന്ദീപ് പ്രതികരിച്ചു.
Discussion about this post