പട്‌ന : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും ഇടിമിന്നലും തുടരുന്നു. ബീഹാറിലെ എട്ട് ജില്ലകളിലായി 17 പേരും ഒഡീഷയില്‍ 4 പേരും മിന്നലേറ്റ് മരിച്ചു. ശനിയാഴ്ച രാത്രി മുതല്‍ തുടരുന്ന മഴയില്‍ കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്.
Bihar CM Nitish Kumar announces an ex-gratia of Rs 4 lakh each to the kin of all who died in various parts of the state due to thunderstorms & lightning – 6 people died in Bhagalpur, 3 in Vaishali, 2 in Khagaria, 1 in Katihar, 1 in Saharsa, 1 in Madhepura, 2 in Banka& 1 in Munger pic.twitter.com/GRGkmWQ8Vo
— ANI (@ANI) June 20, 2022
ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലാണ് ഏറ്റവുമധികം മരണങ്ങളുണ്ടായിരിക്കുന്നത്. ഇവിടെ മാത്രം ആറ് പേര്‍ മിന്നലില്‍ മരിച്ചു. ഇത് കൂടാതെ വൈശാലിയില്‍ മൂന്നും ബാംഗ, ഖാഗരിയ എന്നിവിടങ്ങളില്‍ രണ്ട് വീതവും മുംഗര്‍, കാട്ടിഹാര്‍, മാധേപുര, സഹര്‍സ എന്നിവിടങ്ങളില്‍ ഒന്ന് വീതവും മരണം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സഹായധനം എത്രയും വേഗം കൈമാറണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ട്.