വര്‍ഷങ്ങളോളമായി കൊടിയേറ്റ് നടത്താത്ത പാവഗഡ് മലനിരയിലെ പുരാതനമായ മഹാകാളി ക്ഷേത്രത്തിലെ പുതിയ കൊടിമരത്തില്‍ കൊടിയേറ്റ് നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഹാകാളി ക്ഷേത്രം ആത്മീയതയുടെ മാത്രം പ്രതീകമല്ലെന്നും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇളക്കം തട്ടാത്ത വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് കൊടിയേറ്റിന് ശേഷം മോഡി പറഞ്ഞു.
പഞ്ചമഹല്‍ ജില്ലയിലാണ് ഈ മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തില്‍ 500 വര്‍ഷത്തിനു ശേഷമാണ് കൊടിയേറ്റ് നടത്തുന്നത്. അടുത്തിടെയാണ് ക്ഷേത്രത്തിനു മുകള്‍ ഭാഗത്തായി 500 വര്‍ഷമായി സ്ഥിതി ചെയ്തിരുന്ന സദന്‍ഷാ ദര്‍ഗ സമീപത്തുള്ള മറ്റൊരു സ്ഥലത്തേക്ക് അനുരഞ്ജനത്തിലൂടെ മാറ്റിസ്ഥാപിച്ചത്.
”മഹാകാളി ക്ഷേത്രം ആത്മീയതയുടെ മാത്രം പ്രതീകമല്ല. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇളക്കം തട്ടാത്ത വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്ന് മോഡി പറഞ്ഞു. 500 വര്‍ഷത്തിനു ശേഷവും സ്വാതന്ത്ര്യം നേടി 75 വര്‍ഷത്തിനു ശേഷവും കൊടിയേറ്റ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴതിന് സമയമായി. വര്‍ഷങ്ങളെത്ര കഴിഞ്ഞാലും വിശ്വാസം ദൃഢമായിരിക്കും എന്നതിന്റെ അടയാളമാണ് ഈ ധ്വജം”- മോഡി പറഞ്ഞു .
ഗുജറാത്ത് സുല്‍ത്താന്‍ മഹ്‌മൂദ് ബെഗ്ദയുടെ ആക്രമണത്തിലാണ് ക്ഷേത്രം തകര്‍ന്നത്. ക്ഷേത്രത്തിന്റെ കൊടിമരവും മറ്റും പുനഃസ്ഥാപിച്ചശേഷമാണ് ഇപ്പോള്‍ കൊടിയേറ്റ് നടത്തിയത്.