ഗാന്ധിനഗർ: 100-ാം പിറന്നാൾ നിറവിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെൻ മോഡി. ജന്മദിനത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയെ മോദി സന്ദർശിച്ചു.
#WATCH | Gujarat: Prime Minister Narendra Modi met his mother Heeraben Modi at her residence in Gandhinagar on her birthday today.
Heeraben Modi is entering the 100th year of her life today. pic.twitter.com/7xoIsKImNN
— ANI (@ANI) June 18, 2022
മോഡിയുടെ ഇളയ സഹോദരൻ പങ്കജ് മോഡിക്കൊപ്പമാണ് ഇപ്പോൾ അമ്മ താമസിക്കുന്നത്. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ പ്രധാനമന്ത്രി അവരുടെ കാലുകൾ കഴുകി പാദപൂജ ചെയ്തു. പിറന്നാളിനോട് അനുബന്ധിച്ച് നിരവധി ആഘോഷ പരിപാടികളാണ് വീടിനടുത്തുള്ള ക്ഷേത്രങ്ങളിൽ ഒരുക്കിയിരിക്കുന്നത്.
‘സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് വിവാഹം വേണ്ട’ : വൈറലായി രാജസ്ഥാന് സമുദായത്തിന്റെ വിവാഹ നിബന്ധനകള്‍
അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ ഭക്ഷണവും മോഡി കുടുംബം ഒരുക്കിയിട്ടുണ്ട്. അമ്മയെ സന്ദർശിച്ച ശേഷം വൈകാരികമായ ഒരു കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അമ്മയുടെ ചിത്രത്തോടൊപ്പമായിരുന്നു അദ്ദേഹം കുറിപ്പ് പങ്കുവച്ചത്.
Maa…this isn’t a mere word but it captures a range of emotions. Today, 18th June is the day my Mother Heeraba enters her 100th year. On this special day, I have penned a few thoughts expressing joy and gratitude. https://t.co/KnhBmUp2se
— Narendra Modi (@narendramodi) June 18, 2022
അമ്മ നൂറാം വർഷത്തിലേക്ക് കടക്കുന്നു എന്നത് പങ്കുവയ്ക്കുന്നതിൽ അതിയായ സന്തോഷവും ഭാഗ്യവും തോന്നുന്നുവെന്ന് മോഡി കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മുൻപ് മാർച്ചിലാണ് അവസാനമായി മോഡി അമ്മയെ സന്ദർശിച്ചത്. ‘അമ്മ എന്നത് വെറുമൊരു വാക്കല്ല, പലതരം വികാരങ്ങള്‍ പ്രതിഫലിക്കുന്നതാണ്. ഇന്ന് ജൂണ്‍ 18, എന്റെ അമ്മ നൂറാം വയസിലേക്ക് കടന്നു. ഈ സവിശേഷ ദിനത്തില്‍ സന്തോഷവും കൃതജ്ഞതയും കലര്‍ന്ന ചില കാര്യങ്ങള്‍ കുറിക്കാന്‍ ആഗ്രഹിക്കുന്നു’, മോദി ട്വീറ്റ് ചെയ്തു.
Discussion about this post