പാട്‌ന: മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചതായി പരാതി. ബിഹാർ ബാഗുസരായി ജില്ലയിലെ മൃഗ ഡോക്ടർ സത്യം കുമാർ ഝായെയാണ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചത്.
പശുവിന് സുഖമില്ലെന്ന് പറഞ്ഞ് ഡോ സത്യം കുമാറിനെ തന്ത്രപൂർവം വിളിച്ചുവരുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. വിളിച്ചുവരുത്തിയ ആളുകൾ ആ വീട്ടിലെ പെൺകുട്ടിയുമായി നിർബന്ധപൂർവം വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.
Bihar | A veterinarian was abducted and forcibly married in Begusarai
"He was called around 12pm to check on a sick animal, after which 3 people kidnapped him. Everyone in the house was worried after which we went to the police.” said a relative of the victim (14.06) pic.twitter.com/OYA1lQWoBi
— ANI (@ANI) June 15, 2022
അതേസമയം, പശുവിനെ ചികിത്സിക്കാൻ പോയ മകൻ ഏറെ വൈകിയും തിരിച്ച് എത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് വിവഹം കഴിഞ്ഞതായി അറിഞ്ഞത്.
തൊട്ടടുത്ത ദിവസം രാവിലെ സത്യം കുമാറിന്റെ വിവാഹ വിഡിയോ കുടുംബത്തിന് ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഡോക്ടറുടെ തിരോധാനത്തിന് പിന്നിലെ കാരണം കുടുംബം അറിയുന്നത്. കുടുംബം ടേഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.