ഗാന്ധിനഗര്‍ : ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള റോഡിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍ മോഡിയുടെ പേര് നല്‍കാന്‍ തീരുമാനം. ജൂണ്‍ 18ന് നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഹീരാബെന്നിന് പിറന്നാള്‍ സമ്മാനമായി ഗാന്ധിനഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് റോഡിന് പേരിടുന്നത്.
Gandhinagar road to be named after PM Modi's mother Hiraba as she turns 100 on June 18#PMModi #HirabaModi #Gandhinagar https://t.co/roTM6Vhag2
— Free Press Journal (@fpjindia) June 15, 2022
റെയ്‌സാന്‍ പെട്രോള്‍ പമ്പില്‍ നിന്നുള്ള 80 മീറ്റര്‍ റോഡിനാണ് ഹീരാബെന്നിന്റെ പേര് നല്‍കുന്നത്. ‘പൂജ്യ ഹീരാബാ മാര്‍ഗ്’ എന്നാണ് റോഡിന് നല്‍കാനുദ്ദേശിച്ചിരിക്കുന്ന പേര്. പ്രധാനമന്ത്രിയുടെ അമ്മയുടെ പേര് ശാശ്വതമാക്കുന്നതിന് വേണ്ടിയും അവരുടെ സേവന പാഠങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് വേണ്ടിയുമാണ് നടപടിയെന്ന് മേയര്‍ ഹിതേഷ് മക്വാന അറിയിച്ചു.
Also read : ടോയ്‌ലെറ്റ് പേപ്പര്‍ കത്തിച്ചു : അരിസോണയില്‍ കത്തിപ്പടര്‍ന്ന് കാട്ടു തീ, നശിച്ചത് 20,000 ഏക്കര്‍
അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഗുജറാത്തില്‍ എത്തുമെന്നാണ് വിവരം. മാര്‍ച്ച് 11ന് രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി അഹമ്മദാബാദില്‍ ചെന്ന് അമ്മയെ കണ്ടിരുന്നു. കോവിഡ് മൂലം രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച.
Discussion about this post